ഭാര്യ വീണ ഉള്‍പ്പെട്ട വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി വീണ്ടും ഓണാശംസകൾ നേർന്ന് മന്ത്രി മുഹമ്മദ് റിയാസ്. ആലുവ പാലസിൽ ഇംഗ്ലീഷിലും മലയാളത്തിലുമായിട്ടായിരുന്നു ഓണാശംസ. കളമശ്ശേരിയിലും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഓണാശംസകൾ എന്ന് മാത്രമായിരുന്നു മന്ത്രിയുടെ പ്രതികരണം.പുറത്തേക്കിറങ്ങിയ മന്ത്രിക്കു മുന്നിലേക്ക് മൈക്കുകളുമായി മാധ്യമപ്രവർത്തകർ ഓടിയെത്തിയപ്പോഴാണ് മന്ത്രി ഓണാശംസ നേർന്ന് വാഹനത്തിൽ കയറി പോയത്. ‘‘എല്ലാവർക്കും ഓണാശംസകൾ, ഓണാശംസകൾ..’’ എന്നു പറഞ്ഞ് കൂടുതൽ പ്രതികരണത്തിനു നിൽക്കാതെ മന്ത്രി വാഹനത്തിന് അടുത്തേക്കു പോയി. മാധ്യമപ്രവർത്തകർ ചോദ്യങ്ങളുമായി പിന്നാലെ കൂടിയെങ്കിലും ‘ഹാപ്പി ഓണം’ പറഞ്ഞ് മന്ത്രി വാഹനത്തിൽ കയറി.