ഷാഫിയെ തോൽപിക്കാനും സുരേഷ് ഗോപിയെ ജയിപ്പിക്കാനും സി.പി.എം – ബി.ജെ.പി ധാരണ -കെ. മുരളീധരൻ

തൃശൂർ: വടകരയിൽ ഷാഫിയെ തോൽപിക്കാനും തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാനും സി.പി.എം -ബി.ജെ.പി ധാരണയെന്ന് യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേണ്ടിവരില്ലെന്നും തൃശൂരിൽ സുരേഷ് ഗോപി വിജയിക്കുമെന്നുമാണ് നേരത്തേതന്നെ ഇക്കാര്യത്തിൽ കെ. സുരേന്ദ്രൻ നടത്തിയ പ്രസ്താവന. ഇതിൽനിന്നുതന്നെ അന്തർധാര വ്യക്തമാണെന്നും വലപ്പാട് മാധ്യമങ്ങളോട് പ്രതികരിക്കവെ കെ. മുരളീധരൻ പറഞ്ഞു.കഴിഞ്ഞ കുറെ കാലമായി പിണറായി നരേന്ദ്ര മോദിയെ മറന്നതുപോലെയാണ്. വിമർശനം മുഴുവൻ രാഹുൽ ഗാന്ധിക്കാണ്. കഴിഞ്ഞ ദിവസം നടന്ന ഇൻഡ്യ സഖ്യത്തിന്റെ റാലിയിലും പങ്കെടുത്തില്ല. എന്താണ് റാലിയിൽ പങ്കെടുത്താൽ കുഴപ്പം, ഇതിൽനിന്ന് മനസ്സിലാക്കാമല്ലോ. ഒരുപാട് പേർ ജീവനും രക്തവും കൊടുത്ത പാർട്ടിയെ പിണറായി ആർ.എസ്.എസിന്റെ ആലയിൽ കെട്ടി. സുരേഷ് ഗോപിക്ക് മൂന്നാം സ്ഥാനത്തേക്ക് പോകുന്നതിന്റെ അങ്കലാപ്പാണ്. സ്ഥാനാർഥിക്ക് എവിടെ വേണമെങ്കിലും പോകാം. അത് ചർച്ചയാക്കേണ്ടതില്ല. ഇതുകൊണ്ടൊന്നും വോട്ട് കിട്ടാൻ പോകുന്നില്ല -മുരളീധരൻ പറഞ്ഞു.

Previous articleജനങ്ങൾ പറയട്ടെ!
Next articleഒറ്റ സീറ്റ്, മത്സരിക്കാൻ അര ഡസൻ നേതാക്കൾ; ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വം ധർമ്മസങ്കടത്തിൽ