Home » നവീൻ്റേത് കൊലപാതകമെന്ന് സംശയം’, കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് അന്വേഷിക്കണമെന്ന് കുടുംബം; ഹർജിയിലെ വിവരങ്ങൾ

നവീൻ്റേത് കൊലപാതകമെന്ന് സംശയം’, കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് അന്വേഷിക്കണമെന്ന് കുടുംബം; ഹർജിയിലെ വിവരങ്ങൾ

by 24newsnet desk

കൊച്ചി: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംസ്ഥാന പൊലീസ് അന്വേഷണം പ്രഹസനമാണെന്നും സിബിഐ അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം. നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് മറ്റൊരു പൊതുതാൽപ്പര്യ ഹർ‍ജിയും ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്.മരിച്ച നവീൻ ബാബുവിന്‍റെ ഭാര്യയും തഹസിൽദാരുമായ കെ മഞ്ജുഷയാണ് അന്വേഷിക്കണം ആവശ്യപ്പെട്ട് നൽകിയ ഹൈക്കോടതിയിൽ ഹർജി നല്‍കിയത്. നവീൻ ബാബുവിന്‍റേത് ആത്മഹത്യയെന്ന പൊലീസ് നിഗമനം തങ്ങൾ വിശ്വസിക്കുന്നില്ലെന്നും കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയിക്കുന്നുവെന്നും മഞ്ജുഷ ഹർജിയില്‍ പറയുന്നു. എഡിഎമ്മിന്‍റെ മരണത്തിന് ശേഷം രൂപീകരിച്ച പ്രത്യേക പൊലീസ് സംഘത്തിന് നാളിതുവരെ അന്വേഷണത്തിൽ കാര്യമായ യാതൊരു പുരോഗതിയും ഉണ്ടാക്കാനായില്ല. സിസിടിവി അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ പോലും സമാഹരിക്കുന്നില്ല. യഥാർത്ഥ തെളിവുകൾ മറച്ചുപിടിക്കാനും പ്രതിയെ രക്ഷിക്കാനുള്ള വ്യജതെളിവുകളുണ്ടാക്കാനുമാണ് അന്വേഷണസംഘത്തിന് വ്യഗ്രതയെന്നും സംശയിക്കുന്നുവെന്ന് ഹർജിയില്‍ പറയുന്നു. 

നവീൻ ബാബുവിന്‍റെ മരണത്തിന് ശേഷമുള്ള ഇൻക്വസ്റ്റ് അടക്കമുള്ള തുടർനടപടികളിലെ വീഴ്ചയും മനപൂ‍ർവമാണെന്ന് കരുതേണ്ടിയിരിക്കുന്നു. അടുത്ത ബന്ധുവിന്‍റെ സാന്നിധ്യം പോലുമില്ലാതെ പൂർത്തിയാക്കിയ നടപടിക്രമങ്ങൾ കൊലപാതകം മറച്ചുവയ്ക്കാനായിരുന്നോയെന്നും സംശയമുണ്ട്. അതുകൊണ്ടുതന്നെ നവീൻ ബാബുവിന്‍റെ മരണത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും മുഴുവൻ പ്രതികളേയും നിയമത്തിനുമുന്നിൽ എത്തിക്കാനും സിബിഐ അന്വേഷണം തന്നെ വേണമെന്നാണ് ഹർജിയിൽ നവീൻ ബാബുവിന്‍റെ ഭാര്യ ആവശ്യപ്പെട്ടിരിക്കുന്നത്. 

24newsnet is malayalam online newsportal and entertinement website.

 

About Us: we are the best online newsportal website based on kerala state in india.

contact us: email:24newsnetinfo@gmail.com