ശരദ് പവാറിന് തിരിച്ചടി; അജിത് വിഭാഗത്തെ യഥാർഥ എൻ.സി.പിയായി അംഗീകരിച്ച്അംഗീകരിച്ച് തെരഞ്ഞെടുപ്പ് കമീഷൻ

ന്യൂഡൽഹി: അജിത് പവാർ വിഭാഗത്തെ യഥാർഥ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയായി (എൻ.സി.പി) അംഗീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. തീരുമാനം മുതിർന്ന നേതാവ് ശരദ് പവാറിന് തിരിച്ചടിയായി. നിയമസഭയിലെ ഭൂരിഭാഗം പാർട്ടി എം.എൽ.എമാരും അജിത്തിനോടൊപ്പം നിൽക്കുന്നത് കണക്കിലെടുത്താണ് പാർട്ടി പേരും ചിഹ്നവും അദ്ദേഹത്തിന് നൽകാൻ കമീഷൻ തീരുമാനമെടുത്തത്.

രാജ്യസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ശരത്തിന്‍റെ നേതൃത്വത്തിലുള്ള വിഭാഗത്തോട് പുതിയ പേര് തെരഞ്ഞെടുക്കാൻ കമീഷൻ നിർദേശം നൽകി. ബുധനാഴ്ച ഉച്ചക്കുശേഷം മുന്നിനകം പേരും ചിഹ്നവും നിർദേശിക്കാനാണ് ശരദ് പവാറിനോട് കമീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളാണ് യഥാർഥ എൻ.സി.പി.യെന്ന് അവകാശപ്പെട്ട് ഇരുവിഭാഗവും തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുകയായിരുന്നു.

Previous articleപൊതുജനാഭിപ്രായം 
Next articleആർ.എസ്.എസ് മുൻ ദേശീയ നേതാവും ഭാര്യയും തട്ടിപ്പ് കേസിൽ അറസ്റ്റിൽ