യു.പിയിൽ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു

ലഖ്നോ: യു.പിയിൽ ബി.ജെ.പി നേതാവും സുദർശൻ ന്യൂസ് റിപ്പോർട്ടറുമായ അശുതോഷ് ശ്രീവാസ്തവ (45)വെടിയേറ്റു മരിച്ചു തിങ്കളാഴ്ച രാവിലെ ജാൻപുരി ജില്ലയിലെ കോട്വാലി മേഖലയിൽ ​വെച്ച് ബൈക്കിലെത്തിയ അജ്ഞാതസംഘം അശുതോഷ് ശ്രീവാസ്തവയെ വെടിവെച്ചു കൊല്ലുകയായിരുന്നു.

പ്രചാരണത്തിൽ പ​ങ്കെടുക്കാനായി രാവിലെ ഒമ്പതിന് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു അശുതോഷ്. ആ സമയം ബൈക്കിലെത്തിയ ആൾ അ​ശുതോഷിനെ തടഞ്ഞുനിർത്തുകയും പിന്നാലെയെത്തിയ നാലംഗ സംഘം വെടിവെക്കുകയുമായിരുന്നു.

അശുതോഷിനെ ഉടൻ സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷങ്കജ് എം.എൽ.എ രമേഷ് സിങ് അടക്കമുള്ള ബി.ജെ.പി നേതാക്കൾ സ്ഥലത്തെത്തി. സംഭവത്തിൽ കൊലപാതകക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

Previous article‘ നേർക്കുനേർ ‘
Next articleഅമർത്തിയത് സൈക്കിൾ വോട്ട് പോയത് താമരയ്ക്ക്’: UPയിലെ EVMൽ കൃത്രിമം നടന്നെന്ന് വോട്ടർ