ഡിവൈഎഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; രണ്ടുപേർ പിടിയിൽ

കായംകുളത്ത് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗം കുത്തേറ്റു മരിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം പുതുപ്പള്ളി വേലശ്ശേരി തറയിൽ അമ്പാടിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് ആറുമണിക്കാണ് ഒരു സംഘം ചേർന്ന് ആക്രമിച്ചത്. കഴുത്തിൽ കുത്തേറ്റ അമ്പാടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഗുണ്ടാ സംഘത്തലവൻ ലിജു ഉമ്മന്റെ സംഘത്തിൽ പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ദേവികുളങ്ങര പഞ്ചായത്ത് ഹർത്താലിനും ഡിവൈഎഫ്ഐ ആഹ്വാനം ചെയ്തു

Previous articleമകന്‍റെ ഫീസ് അടക്കാൻ സ്വന്തം ജീവൻ ത്യജിച്ച് അമ്മ; നഷ്ടപരിഹാരം പ്രതീക്ഷിച്ച് ബസിന് മുന്നിൽ ചാടി ദാരുണാന്ത്യം
Next articleഏക സിവിൽ കോഡ് നടപ്പാക്കാൻ ധൃതി; രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സം​ഗത്തിന് ഇരയാക്കുകയും ചെയ്തിട്ട് മൗനം