അയോധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട രാമഭക്തന് തുണയായി ഇന്ത്യൻ എയർഫോഴ്സ്. റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് ഭക്തന്റെ ജീവൻ രക്ഷിക്കാനായത്.രാമകൃഷ്ണ ശ്രീവാസ്തവ (65) ആണ് ക്ഷേത്ര സമുച്ചയത്തിനുള്ളിൽ കുഴഞ്ഞുവീണത്. വിംഗ് കമാൻഡർ മനീഷ് ഗുപ്തയുടെ നേതൃത്വത്തിലുള്ള ‘ഭീഷ്എം’ ക്യൂബിന്റെ ഒരു സംഘം അദ്ദേഹത്തെ അവിടെ നിന്ന് മാറ്റുകയും മിനിറ്റുകൾക്കുള്ളിൽ...
ബംഗളൂരു: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ആശംസ നേർന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. രാമരാജ്യം സ്ഥാപിക്കൽ നമ്മുടെ സ്വപ്‌നമാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. രാമക്ഷേത്ര ഉദ്ഘാടനത്തിന് എല്ലാ ആശംസയും അറിയിക്കുന്നതായും ഡി.കെ അറിയിച്ചു. കോൺഗ്രസ് നേതാവ് ശശി തരൂരും വിഗ്രഹ പ്രതിഷ്ഠയിൽ പ്രതികരിച്ചു.രാമരാജ്യ സംസ്ഥാപനം നമ്മുടെ സ്വപ്‌നമാണ്. സാക്ഷാത്ക്കരിക്കണമെന്ന ലക്ഷ്യത്തോടെ അഞ്ച് വാഗ്ദാനങ്ങളാണ്...
ആലപ്പുഴ: കേന്ദ്രത്തിനെതിരെ സമരം നടത്തുന്നത് ആളുകളെ പറ്റിക്കാനാണെന്ന് കഴിഞ്ഞ ദിവസം ഡിവൈ എഫ്ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രി കേരളത്തിൽ വന്നപ്പോൾ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. കേന്ദ്രത്തെ പുകഴ്ത്താൻ മുഖ്യമന്ത്രി സമയം കണ്ടെത്തി. പാർലമെൻ്റ് തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ ഈ കാട്ടുന്നത് രാഷ്ട്രീയ നാടകമാണെന്നും...
തിരുവനന്തപുരം: ബിജെപി ഭരണത്തിൽ സാധാരണക്കാരുടെ അവസ്ഥ ദയനീയമെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. ബിജെപിയെ എതിർക്കുന്നവരെ രണ്ടാംകിട പൗരന്മാരായി മാറ്റുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജനശ്രദ്ധ തിരിച്ചുവിടാൻ ബിജെപി തന്ത്രങ്ങൾ ആവിഷ്ക്കരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പുൽവാമ ആക്രമണം ഉപയോഗിച്ചുവെന്നും ഷിബു ബേബി ജോൺ ആരോപിച്ചു. ബിജെപിയെ നേരിടാൻ ഭൂരിപക്ഷ മതവിശ്വാസികളെ കൂടെ നിർത്തണം. വരാനിരിക്കുന്ന...
ഭുപനേശ്വർ: ഒമ്പത് വർഷങ്ങൾക്ക് ശേഷം കോൺ​ഗ്രസിലേക്ക് തിരിച്ചെത്തി ഒഡീഷ മുൻ മുഖ്യമന്ത്രിയും കുടുംബവും. 2015ൽ കോൺ​ഗ്രസ് വിട്ട് ​ഗിരിധർ ​​ഗമാം​ഗ്, ഭാര്യ ഹേമ ഗമാം​ഗ്, മകൻ ശിശിർ ​ഗമാം​ഗ് എന്നിവരാണ് കോൺ​ഗ്രസിലേക്ക് തിരിച്ചെത്തിയത്. രാജ്യത്ത് തത്വാധിഷ്ഠിത രാഷ്ട്രീയം നടത്തുന്ന ഒരേയൊരു പാർട്ടി കോൺ​ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. ഇവർക്കൊപ്പം മുൻ എം.പി സഞ്ജയ് ഭോയ്യും പാർട്ടിയിൽ...
കൊച്ചി: മറൈന്‍ ഡ്രൈവിലെ ബിജെപിയുടെ 'ശക്തികേന്ദ്ര പ്രമുഖരുടെ' യോഗത്തില്‍ മലയാളത്തില്‍ പ്രസംഗിച്ചും വികസന നേട്ടങ്ങള്‍ എണ്ണിപറഞ്ഞും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രിയപ്പെട്ട പ്രവര്‍ത്തകരെ നിങ്ങളാണ് ഈ പാര്‍ട്ടിയുടെ ജീവനാഡിയെന്ന് മലയാളത്തില്‍ പറഞ്ഞാണ് നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. ഇത്രയും വലിയ സമ്മേളനം നടത്താന്‍ ശക്തമായ സംഘടനയ്ക്കെ കഴിയുകയുള്ളുവെന്നും കേരളത്തിലെ പ്രവര്‍ത്തകര്‍ ഏറെ പരിശ്രമിക്കുന്നുവെന്നതിന്‍റെ തെളിവാണിതെന്നു...
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷ കേസുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് കേസുകളില്‍ ഇന്നലെ ജാമ്യം ലഭിച്ചിരുന്നു.
ന്യൂഡൽഹി: ജനുവരി 22-ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മഹാപ്രതിഷ്ഠാ ചടങ്ങിൽ താൻ പങ്കെടുക്കില്ലെന്ന് ശ്രീരാമൻ സ്വപ്നത്തിൽ പറഞ്ഞതായി അവകാശപ്പെട്ട് ബിഹാർ മന്ത്രി തേജ് പ്രതാപ് യാദവ്.തിരഞ്ഞെടുപ്പ് കഴിയുമ്പോൾ രാമനെ മറക്കുന്നു.. ജനുവരി 22-ന് അദ്ദേഹം വരണമെന്നത് നിർബന്ധമാണോ? നാല് ശങ്കരാചാര്യരുടെ സ്വപ്നത്തിലാണ് രാമൻ വന്നത്. എന്റെ സ്വപ്നത്തിലും ശ്രീരാമൻ വന്നു, കാപട്യമുള്ളിടത്ത് അദ്ദേഹം വരില്ലെന്ന്...