2,000 കോടി ചെലവ്; 108 അടി ഉയരം; ആദിശങ്കരാചാര്യരുടെ പ്രതിമ തയ്യാർ; അനാച്ഛാദനം 21 ന്

ഭോപ്പാൽ ഓംകാരേശ്വരിൽ അനാച്ഛാദനത്തിനൊരുങ്ങി ആദിശങ്കരാചാര്യരുടെ പ്രതിമ. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സെപ്റ്റംബർ 21 ന് അനാച്ഛാദനം ചെയ്യും. രണ്ടായിരം കോടിയോളം രൂപ ചെലവഴിച്ച് 108 അടി ഉയരത്തില്‍ നിര്‍മിച്ചതാണ് ആദിശങ്കരാചാര്യരുടെ പ്രതിമ.
നർമ്മദാ നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഓംകാരേശ്വറിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.സെപ്റ്റംബർ 18 ന് നടത്താനിരുന്ന അനാച്ഛാദന കർമ്മം കനത്ത മഴ കാരണം, സെപ്റ്റംബർ 21 ലേക്ക് പുനഃക്രമീക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.36 ഏക്കർ ഭൂമിയിൽ അദ്വൈത ലോക് എന്ന പേരിൽ മ്യൂസിയവും വേദാന്ത ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചിട്ടുണ്ട്. 2000 കോടിയുടേതാണു പദ്ധതി.ആദിശങ്കരാചാര്യരുടെ 12–ാം വയസ്സിലെ രൂപമാണ് പ്രതിമയ്ക്ക് നല്‍കിയിരിക്കുന്നത്. ‘ഏകത്വത്തിന്റെ പ്രതിമ’ എന്നാണ് പേരുനല്‍കിയിരിക്കുന്നത്.

ഏകദേശം 28 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ‘ഏകാത്മധാം’ എന്ന ശങ്കരാചാര്യരുടെ പ്രതിമ നിർമിക്കാൻ ഏകദേശം 2,141 കോടി രൂപയാണ് ചെലവായെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തിന്റെ വിനോദസഞ്ചാരമേഖലയിലും പ്രതിമ വലിയ മാറ്റം വരുത്തുമെന്നാണ് കണക്കുകൂട്ടല്‍.

Previous articleനവകേരള മുന്നേറ്റം ജനങ്ങളിലെത്തിക്കാന്‍ മണ്ഡലങ്ങളിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പര്യടനം
Next articleസത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചു