അൻവർ നടത്തുന്നത് നുണപ്രചരണങ്ങൾ, ആരോപണങ്ങളിൽ നിയമനടപടി സ്വീകരിക്കും: പി ശശി

by 24newsnet desk

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി വി അൻവർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ നിയമനടപടി സ്വീകരിക്കുമെന്നും നുണകൾ പറഞ്ഞ് നിലനിൽക്കേണ്ട ​ഗതികേടിലാണ് പി വി അൻവറെന്നും പി ശശി പറഞ്ഞു. “നവീൻ ബാബുവുമായി ഇതുവരെ സംസാരിക്കാനോ എന്തെങ്കിലും കാര്യത്തിന് ബന്ധപ്പെടാനോ ഉള്ള സാഹചര്യം ഉണ്ടായിട്ടില്ല. പി വി അൻവർ പറഞ്ഞതെല്ലാം നുണകളും ദുരാരോപണങ്ങളുമാണ്. പൊതു സമൂഹത്തിന് മുന്നിൽ അപമാനിക്കാൻ ശ്രമിച്ചതിന് അൻവറിനെതിരെ നിയമനടപടി സ്വീകരിക്കും. നുണപ്രചരണങ്ങൾക്കെതിരെ രണ്ട് കേസുകൾ കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത നുണകൾ പറഞ്ഞ് നിലനിൽക്കേണ്ട ​ഗതികേടിലാണ് നിലമ്പൂർ എംഎൽഎയെന്നും” പി ശശി പറഞ്ഞുമുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായി ബന്ധപ്പെട്ട ഒരു രഹസ്യം നവീൻ ബാബുവിന് അറിയാമായിരുന്നു എന്നാണ് അൻവറിന്റെ ആരോപണം. ഒരു പെട്രോൾ പമ്പിന്റെ വിഷയം മാത്രമല്ലിത്, നവീൻ ബാബു കണ്ണൂരിൽ നിന്ന് സ്ഥലംമാറ്റം ആവശ്യപ്പെട്ടതല്ല. ജോലി ചെയ്യാൻ കഴിയില്ലെന്ന് നവീൻ ബാബു പല തവണ കുടുംബത്തോട് പറഞ്ഞിട്ടുണ്ടെന്നും അൻവർ ആരോപിച്ചു.

24newsnet is malayalam online newsportal and entertinement website.

 

About Us: we are the best online newsportal website based on kerala state in india.

contact us: email:24newsnetinfo@gmail.com