വന്ദേഭാരത് വെള്ളയിൽ നിന്നും കാവിയിലേക്ക് ; മാറ്റത്തിനൊരുങ്ങി റെയിൽവേ

വന്ദേഭാരത് എക്സ്പ്രസുകളുടെ നിറം മാറ്റാൻ റെയിൽവേ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിലവിലുള്ള വെള്ളയും നീലയും നിറത്തിന് പകരം കാവി കലർന്ന ഓറഞ്ചും ചാരനിറവുമായിരിക്കും വന്ദേഭാരത് കോച്ചുകൾക്ക് നൽകുകയെന്നാണ് ടൈംസ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. ഇക്കാര്യത്തിൽ അന്തിമതീരുമാനം ഇതുവരെ വന്നിട്ടില്ല.ഒടുവിൽ ഓറഞ്ച്-ഗ്രേ കോംബിനേഷനിലേക്ക് എത്തുകയും ഒരു കോച്ച് ഈ നിറത്തിൽ പെയിന്റ് ചെയ്ത് പരീക്ഷിക്കുകയും ചെയ്തിരുന്നു. നിലവിൽ രാജ്യമെമ്പാടും 26 വന്ദേഭാരത് തീവണ്ടികളാണ് സർവീസ് നടത്തുന്നത്. നിലവിലെ വെള്ള-നീല കോംബിനേഷൻ ഭംഗിയാണെങ്കിലും പൊടി പിടിച്ച് വേഗം മുഷിയുന്നതാണ് നിറം മാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും നിറംമാറ്റുന്നതിന് കൃത്യമായ കാരണം റെയിൽവേ വ്യക്തമാക്കിയിട്ടില്ല.

Previous articleഏക സിവില്‍ കോഡ് നടപ്പാക്കണമെന്നാണ് ഇ.എം.എസ് പറഞ്ഞിട്ടുള്ളത്:വി.ഡി. സതീശൻ
Next articleഹൃദയപൂര്‍വം’ വിതരണം ചെയ്തത് 6 കോടി പൊതിച്ചോര്‍; ഒന്നാമത് തൃശൂര്‍