ഞാന്‍ അഭിമാനിയായ ഹിന്ദു, ബീഫ് കഴിക്കാറില്ല’; കങ്കണ

ന്യൂഡൽഹി: താൻ ബീഫ് കഴിക്കുന്നെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് നടിയും മാണ്ഡിയിലെ ലോക്‌സഭാ സ്ഥാനാർഥിയുമായി കങ്കണ റണാവത്ത്. ആരോപണങ്ങൾ ലജ്ജാകരവും അടിസ്ഥാനരഹിതവുമാണെന്ന് കങ്കണ ട്വീറ്റ് ചെയ്തു. താനൊരു അഭിമാനിയായ ഹിന്ദുവാണെന്നും കങ്കണ എക്‌സിൽ കുറിച്ചു.

”ഞാൻ ബീഫോ മറ്റേതെങ്കിലും തരത്തിലുള്ള മാംസമോ കഴിക്കാറില്ല. തികച്ചും അടിസ്ഥാനരഹിതമായ വാർത്തകൾ എന്നെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ലജ്ജാകരമാണ്. കഴിഞ്ഞ 10 വർഷമായി ഞാൻ യോഗ-ആയുർവേദ ജീവിതരീതിയെ പിന്തുടരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്റെ പ്രതിച്ഛായ തകർക്കാനുള്ള ഇത്തരം തന്ത്രങ്ങൾ ഫലിക്കില്ല. എന്റെ ആളുകൾക്ക് എന്നെ അറിയാം. അവരെ തെറ്റിദ്ധരിപ്പിക്കാൻ ഒന്നിനും കഴിയില്ല. ഞാനൊരു അഭിമാനിയായ ഹിന്ദുവാണ്’. കങ്കണ എക്സില്‍ കുറിച്ചു.

Previous articleപതാക വിവാദം; പ്രതികരിച്ച് ടി സിദ്ധീഖ്, ‘കൊടിയും ചിഹ്നവും നില നിർത്താനല്ല തെരഞ്ഞെടുപ്പ്, രാജ്യം നില നിർത്താൻ
Next articleഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎ പിന്‍വലിക്കും; കോണ്‍ഗ്രസ്