ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനും കുഞ്ഞ് പിറന്നു

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കും പെൺകുഞ്ഞ് പിറന്നു. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയാണ് ആര്യ പെൺകുഞ്ഞിന് ജന്മം നൽകിയത്.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ബാലുശ്ശേരി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സച്ചിൻ ദേവ്. 2022 സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാഹം.

Previous articleപ്രസംഗം കഴിഞ്ഞ് പോകവെ രാഹുല്‍ ഫ്‌ളൈയിങ് കിസ് നല്‍കി’; ആരോപണവുമായി സ്മൃതി ഇറാനി
Next articleകേരളത്തിൽ ബി.ജെ.പി ഭരണത്തിലെത്തുമെന്ന് അനിൽ ആന്റണി