വീണ്ടും മൂന്നാം മുറയുമായി എസ്എഫ്ഐ; വിദ്യാര്‍ഥിയെ 25 പേര്‍ ചേര്‍ന്ന് മര്‍ദിച്ചു

കോഴിക്കോട് കൊയിലാണ്ടിയിലും വിദ്യാര്‍ഥിക്കുനേരെ എസ്എഫ്ഐ മര്‍ദനം. ആര്‍.ശങ്കര്‍ എസ്എന്‍ഡിപി കോളജിലെ വിദ്യാര്‍ഥി സി.ആര്‍.അമലിന് മര്‍ദനമേറ്റു. 25ല്‍അധികം എസ്എഫ്ഐക്കാര്‍ ചേര്‍ന്ന് തലയിലും മൂക്കിലും മുഖത്തും മര്‍ദിച്ചെന്ന് പരാതി.  റാഗിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് മര്‍ദനം.മര്‍ദനം എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിെല‍ന്ന് അമല്‍ മനോരമ ന്യൂസിനോട്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ പാര്‍ട്ടിക്കാരെ കൂട്ടുപിടിച്ചു. മര്‍ദിച്ചവരില്‍ പുറത്തുനിന്നുള്ള പാര്‍ട്ടിക്കാരും ഉണ്ടായിരുന്നെന്നും അമല്‍.

Previous articleപൊതുജനാഭിപ്രായം
Next articleഅനിൽ കേരളം അറിയുന്ന യുവനേതാവ്’; പി സി ജോര്‍ജിനെ തള്ളി എം ടി രമേശ്