ഗവർണർ പറയുന്നതും ചെയ്യുന്നതുമെല്ലാം ഭരണഘടനാ വിരുദ്ധം’; എസ്എഫ്ഐയെ ന്യായീകരിച്ച് എം വി ഗോവിന്ദൻ

തിരുവനന്തപുരം: ​ഗവർണർക്കെതിരായ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ വാഹനത്തിന് മുന്നിൽ ചാടി പ്രതിഷേധിച്ചിട്ടില്ല. റോഡിന് അരികിൽ നിന്നാണ് പ്രതിഷേധിച്ചത്. ഗവർണർ പറയുന്നതും ചെയ്യുന്നതുമെല്ലാം ഭരണഘടനാ വിരുദ്ധമാണ്. ​ഗവർണർക്കെതിരെ എസ്എഫ്ഐയുടെ ശക്തമായ പ്രതിഷേധം തുടരുമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

അക്രമികളെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചില്ലെന്ന് ഇന്ന് രാവിലെ ​ഗവർ‌ണർ ആരോപിച്ചിരുന്നു. അക്രമികളെ എത്തിച്ചത് പൊലീസ് വാഹനത്തിലാണ്. എസ്എഫ്ഐ ആക്രമണത്തിൽ തന്റെ കാറിന്റെ ഗ്ലാസിൽ പോറൽ ഉണ്ടായി. സംഭവത്തിൽ കേസെടുക്കണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. എസ്എഫ്ഐ അല്ലാതെ മറ്റൊരു വിദ്യാർഥി സംഘടനയും ഇത്തരത്തിൽ പെരുമാറിയിട്ടില്ല. ആരെയും ഭയമില്ലെന്നും ​ഗവർണർ‌ മാധ്യമങ്ങളോട് പറഞ്ഞിരുന്നുഅതിനിടെ, സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രം​ഗത്തെത്തി. ​ഗവർണറെ ആക്രമിച്ചതിന് പിന്നിൽ പൊലീസ് ആസൂത്രണമുണ്ടായിട്ടുണ്ട്. ഗവർണറെ ആക്രമിക്കാൻ പൊലീസ് സഹായം ലഭിച്ചു. ഗവർണറുടെ സഞ്ചാരപാത ചോർത്തിയത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ്. പൈലറ്റ് വാഹനം പ്രതിഷേധക്കാർക്ക് വേണ്ടി വേഗത കുറച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണം. ഭരണത്തലവന് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. മനപ്പൂർവ്വം ഉണ്ടാക്കിയ സുരക്ഷാ വീഴ്ച്ചയായിരുന്നു അത്. കേന്ദ്ര ഇടപെടലിന് വഴിയൊരുക്കരുത്. ഗവർണറുടെ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചാൽ ഇടപെടുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Previous articleമൂന്നാം സീറ്റ് വേണ്ട, മിശ്ര വിവാഹത്തോട് വിയോജിപ്പ്, കശ്മീര്‍ വിധി നിരാശാജനകം; ജിയോ ബേബിക്കെതിരെയും പിഎംഎ സലാം
Next articleഗവർണർ പ്രായത്തിന്റെ പക്വതയോ പദവിയുടെ അന്തസ്സോ കാണിക്കണം’; എം.ബി രാജേഷ്