തലശേരി: ഹിന്ദുദൈവങ്ങളെ അവഹേളിച്ചു എന്നാരോപിച്ച് സ്പീക്കർ എ.എൻ. ഷംസീറിന്റെ തലശ്ശേരിയിലെ ക്യാമ്പ് ഓഫിസിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സ്പീക്കർക്കെതിരെ ഗുരുതര ഭീഷണിയും അധിക്ഷേപവും. യുവമോർച്ച ജനറൽ സെക്രട്ടറി കെ.ഗണേഷാണ് തലശ്ശേരിയിൽ നടന്ന മാർച്ചിൽ ഭീഷണിയുമായി രംഗത്തെത്തിയത്. ‘ജോസഫ് മാഷിന്റെ കൈ പോയതു പോലെ ഷംസീറിന്റെ കൈ പോകുകയില്ല എന്നുള്ള വിശ്വാസമായിരിക്കാം. പക്ഷെ ഹിന്ദു സമൂഹം എക്കാലവും അങ്ങനെത്തന്നെ നിന്നുകൊള്ളണമെന്ന് ഇല്ല’- ഗണേഷ് പറഞ്ഞു.നിയമസഭയിൽ ഹിന്ദു വിശ്വാസപ്രമാണങ്ങളുമായി ബന്ധപ്പെട്ട ചില രൂപങ്ങളും കൊത്തുപണികളും ചിത്രങ്ങളും നിലവിളക്കുമൊക്കെയുണ്ടായിരുന്നു. ഷംസീർ സ്പീക്കറായി വന്നതിനുശേഷം പറഞ്ഞത് ഇത്തരത്തിൽ ഹിന്ദു വിശ്വാസങ്ങളെ പ്രചരിപ്പിക്കുന്ന ഒന്നും ഇവിടെ വേണ്ടെന്നാണ്. മുൻപ് സ്പീക്കർമാരായിരുന്ന പൊന്നാനിയിൽ നിന്നുള്ള പി.ശ്രീരാമകൃഷ്ണനും എം.ബി.രാജേഷിനും ഇല്ലാത്ത എന്തു പ്രത്യേകതയാണ് പിന്നാലെ വന്ന ഷംസീറിനുള്ളത്? ‘സുന്നത്ത് കഴിച്ചു എന്ന പ്രത്യേകതയാണ് ഉള്ളതെങ്കിൽ, ഷംസീറിനോട് ഞങ്ങൾക്ക് പറയാനുള്ളത് ഹിന്ദു മതവിശ്വാസങ്ങളെ നിങ്ങൾ എല്ലാക്കാലത്തും ഇത്തരത്തിൽ ധിക്കരിക്കരുത് എന്നാണ്. അതുകൊണ്ട്, ഹിന്ദു മതവിശ്വാസങ്ങളെയും ആചാരങ്ങളെയും മോശപ്പെടുത്തിയതിന് ഷംസീർ എത്രയും പെട്ടെന്ന് മാപ്പു പറയുക