സംവിധായകൻ സിദ്ദിഖിന് ഹൃദയാഘാതം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് സംവിധായകൻ സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സിദ്ദിഖിന്‍റെ നില ഗുരുതരമാണെന്നാണ് വിവരം. അദ്ദേഹം നിലവിൽ എഗ്മോ സപ്പോർട്ടിലാണുളളത് എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ദിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും. ന്യൂമോണിയ ബാധയും കരൾ സംബന്ധമായ രോഗങ്ങളും മൂലം അദ്ദേഹം ഏറെ നാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു

Previous articleസംഘടനാ പ്രവർത്തകർ പ്രസ്ഥാനത്തിന്റെ ചരിത്രവും ആശയവും ഉൾക്കൊള്ളണം: സാദിഖലി ശിഹാബ് തങ്ങൾ
Next articleആർഎസ്എസ് – ബിജെപി പ്രവർത്തകർക്ക് നേരെ സിപിഐഎം ആക്രമണം; രണ്ടുപേർക്ക് വെട്ടേറ്റു