ഏക സിവില്‍ കോഡിനെതിരായ സിപിഐഎം സെമിനാര്‍ ഏകപക്ഷീയമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരായ സിപിഐഎം സെമിനാര്‍ ഏകപക്ഷീയമായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചീറ്റിപോയ സമ്മേളനമാണ് നടന്നത്. സിവില്‍ കോഡിനെ അനുകൂലിക്കുന്നവരുടെ ശബ്ദം സെമിനാറില്‍ കേട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം സ്ത്രീകള്‍ക്ക് സെമിനാറില്‍ അവസരം കൊടുത്തില്ല. സിപിഐഎം മുസ്‌ലിം വോട്ടിന് വേണ്ടി ആര്‍ത്തി പിടിച്ച് നടക്കുകയാണ്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള സെമിനാറാണ് നടന്നത്. സിപിഐഎം ഇഎംഎസിനെ പരസ്യമായി തള്ളിയിരിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുതലപ്പൊഴിയിലെ മത്സ്യ തൊഴിലാളിയുടെ പ്രശ്‌നം പഠിക്കാന്‍ കേന്ദ്ര സംഘം എത്തും. കേന്ദ്രത്തിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാകും. അതിവേഗ റെയില്‍ വേണമെന്നാണ് ബിജെപിയുടെ ഇടപെടല്‍. സില്‍വര്‍ ലൈന്‍ അപ്രായോഗികമാണ്. ഇ ശ്രീധരന്‍ മുന്നോട്ട് വെച്ച അതിവേഗ റെയിലിനെ സംസ്ഥാന സര്‍ക്കാര്‍ അനുകൂലിക്കുന്നുണ്ടോ എന്ന് പറയണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Previous articleപൊതുജനാഭിപ്രായം
Next articleഎടവണ്ണ സദാചാര ആക്രമണ കേസ്; സിപിഐഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍