സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചു

ന്യൂഡൽഹി: കൊൽക്കത്ത സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ അദ്ധ്യക്ഷനായി നടനും മുൻ എംപിയുമായ സുരേഷ് ഗോപിയെ നിയമിച്ചു. കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറാണ് വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേണിംഗ് കൗൺസിലിന്റെ ചെയർമാനായും അദ്ദേഹം പ്രവർത്തിക്കും.1995 ലാണ് സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ സ്ഥാപിതമായത്. കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് എസ്ആർഎഫ്ടിഐ.

Previous article2,000 കോടി ചെലവ്; 108 അടി ഉയരം; ആദിശങ്കരാചാര്യരുടെ പ്രതിമ തയ്യാർ; അനാച്ഛാദനം 21 ന്
Next articleഇ.​ഡി​യെ​കൊ​ണ്ട് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​മെ​ന്ന​ത് വ്യാ​മോ​ഹം -എം.​വി. ഗോ​വി​ന്ദ​ൻ