സുരേഷ് ഗോപിയെ നയിക്കുന്നത് സവർണ്ണബോധമാണെന്ന് സംവിധായകൻ കമൽ

കൊല്ലം: നടനും , മുൻ എം പിയുമായ സുരേഷ് ഗോപിയ്‌ക്ക് സവർണ്ണബോധമാണെന്ന് സംവിധായകൻ കമൽ . എൻജിഒ യൂണിയൻ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യവേയാണ് കമലിന്റെ വിവാദ പ്രസ്താവന . അടുത്ത ജന്മത്തിൽ തന്ത്രി കുടുംബത്തിൽ ജനിയ്‌ക്കണമെന്നും , ശബരിമല അയ്യപ്പനെ അടുത്ത് നിന്ന് കാണണമെന്നും പറഞ്ഞതിനെയാണ് കമൽ കുറ്റപ്പെടുത്തിയിരിക്കുന്നത് .അടുത്ത ജന്മത്തിൽ ബ്രാഹ്മണനാകണമെന്നു പറഞ്ഞത് അശ്ലീലമാണെന്നാണ് കമലിന്റെ വാദം . ‘ അദ്ദേഹത്തെ നയിക്കുന്നതു സവർണബോധമാണ്. അദ്ദേഹത്തിന്റെ അപരമതവിദ്വേഷമോ അപര ജാതിയോടുള്ള വിദ്വേഷമോ അത്രമാത്രമായിക്കഴിഞ്ഞു. അതാണ് സംഘപരിവാറിന്റെ പ്രശ്നമെന്നു പറയുന്നത്.അതിലേക്ക് ഇറങ്ങിക്കഴിഞ്ഞാൽ ഒരുപക്ഷേ, നടൻ ഭീമൻ രഘുവിനെപ്പോലെ അദ്ദേഹം കയ്യുംകെട്ടി എഴുന്നേറ്റു നിൽക്കും, ഭക്തി കാണിക്കും. പിണറായി വിജയന്റെ മുൻപിൽ ഭക്തി കാണിക്കുന്നതു ശരിയല്ല, അത് അശ്ലീലമാണെന്ന് ഭീമൻ രഘുവിനു മനസ്സിലായിട്ടില്ല. ഇവർ‌ക്കു രാഷ്‌ട്രീയ വിദ്യാഭ്യാസം ഏതു രീതിയിലാണു കിട്ടുന്നത് എന്ന് ആലോചിക്കുമ്പോൾ, സിനിമാക്കാർ എന്ന രീതിയിൽ ലജ്ജിക്കുകയാണ്.‌ ഇതല്ല നമ്മുടെ ഇന്ത്യയെന്നു പുതിയ തലമുറ മനസ്സിലാക്കണം – എന്നൊക്കെയാണ് കമലിന്റെ പ്രസ്താവന .

Previous articleസിപിഎം യുവ പഞ്ചായത്ത് അംഗം മരിച്ച നിലയിൽ; ജീവനൊടുക്കിയതെന്ന് സംശയം
Next articleനവകേരള ബസിന് അഭിവാദ്യമർപ്പിക്കാൻ പൊരിവെയിലിൽ സ്കൂൾ കുട്ടികൾ; പരാതി നൽകി എംഎസ്എഫ്