ഇന്ത്യക്കെതിരായ അങ്കത്തിന്​ തഹ്​സീനും; ഖത്തർ ദേശീയ ടീമിൽ മലയാളി താരം

ദോഹ: ലോകകപ്പ്​ യോഗ്യതാ മത്സരത്തിൽ ഇന്ത്യക്കെതിരെ ബൂട്ടുകെട്ടാൻ ഒരുങ്ങുന്ന ഖത്തർ ദേശീയ ടീമിൽ ഇടം പിടിച്ച്​ മലയാളി താരം തഹ്​സിൻ മുഹമ്മദ്​ ജംഷിദ്​. ഖത്തർ യൂത്ത്​ ടീമുകളിലും, സ്​റ്റാർസ്​ ലീഗ്​ ക്ലബായ അൽ ദുഹൈൽ സീനിയർടീമിലും ഇടം പിടിച്ചതിനു പിന്നാലെയാണ്​ കണ്ണൂർ വളപട്ടണം സ്വദേശിയായ തഹ്​സിന്​ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിൻെറ ദേശീയ സീനിയർ ടീമിൽ നിന്നും വിളിയെത്തുന്നത്​. ജൂൺ ആറിന്​ അഫ്​ഗാനിസ്​താനും, ജൂൺ 11ന്​ ഇന്ത്യക്കുമെതിരെ നടക്കുന്ന മത്സരങ്ങൾക്കുള്ള 29 അംഗ ദേശീയ ടീമിലാണ്​ ഇടം. ഇതാദ്യമായാണ്​ ഒരു മലയാളി ഫുട്​ബാളർ മറ്റൊരു രാജ്യത്തിൻെറ ദേശീയ ടീമിൽ ഇടം നേടുന്നത്​.ഖത്തർ അണ്ടർ 16, 19 ടീമുകളിൽ മികച്ച പ്രകടനവുമായി ശ്രദ്ധേയനായിരിക്കെയൊണ്​ രണ്ടു മാസം മുമ്പ്​ അൽ ദുഹൈൽ ക്ലബിൻെറ സീനിയർ ടീമിലേക്ക്​ തഹ്​സിന്​ വിളിയെത്തുന്നത്​. മുൻ ബ്രസീൽ താരം ഫിലിപ്​ കുടീന്യോയും ഖത്തറിൻെറ സൂപ്പർതാരം അൽ മുഈസ്​ അലിയുമെല്ലാം മത്സരിക്കുന്ന ടീമിൽ പതിവു സാന്നിധ്യമായിമാറിയതിനു പിന്നാലെ 17കാരനെ തേടി ദേശീയ ടീമിൽ നിന്നു വിളിയുമെത്തി.ഖത്തറിൽ തൊഴിൽ തേടിയെത്തിയ കണ്ണൂർ തലശ്ശേരിക്കാരനായ ജംഷിദിന്‍റെയും വളപട്ടണംകാരിയായ ഷൈമയുടെയും മകനാണ്​ ജംഷിദ്​. ഖത്തറിൽ ജനിച്ചു വളർന്നതോ​െട ഫിഫ നിയമ പ്രകാരം ഖത്തർ ദേശീയ ടീമിനായി കളിക്കാനുള്ള യോഗ്യതയായി. ആസ്​പയർ സ്​പോർട്​സ്​ അകാദമിയിൽ വളർന്ന തഹ്​സിൻ നിലവിൽ 12ാംക്ലാസ്​ വിദ്യാർഥിയാണ്​.

ജൂൺ 11ന്​ ലോകകപ്പ്​-ഏഷ്യൻ കപ്പ്​ യോഗ്യതാ റൗണ്ടി​ൽ സഹൽ അബ്​ദുസമദും രാഹുൽ ഭെകെയും ഉൾപ്പെടെയുള്ള സംഘം നീലക്കുപ്പായമണിയു​േമ്പാൾ മറുനിരയിൽ അന്നാബിയുടെ മറൂൺ കുപ്പായത്തിൽ ഒരു മലയാളിയെ കൂടി കാണാം

Previous articleരാമഭക്തർക്ക് നേരെ വെടിയുതിർത്തവരും രാമക്ഷേത്രം പണിതവരും തമ്മിലാണ് മത്സരം; ബിജെപിയുടെ വിജയം സുനിശ്ചിതം: അമിത് ഷാ
Next articleആവേശം’ മോഡല്‍ സ്വിമ്മിങ് പൂള്‍: സഞ്ജു ടെക്കിക്ക് എംവിഡി കേന്ദ്രത്തില്‍ പരിശീലനം, സാമൂഹ്യ സേവനം