തമിഴ്നാട്ടിൽ ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്നാട് മധുരയിൽ ബി.ജെ.പി നേതാവിനെ ഒരു സംഘം വെട്ടിക്കൊന്നു. ബി.ജെ.പിയുടെ ഒ.ബി.സി വിഭാഗം ജില്ല സെക്രട്ടറി ശക്തിവേൽ (35) ആണ് കൊല്ലപ്പെട്ടത്. മധുരയിലെ ശംഖുനഗറിൽ ഇന്ന് രാവിലെ ആറോടെയാണ് സംഭവം.

വാഹനവായ്പയുമായി ബന്ധപ്പെട്ടുള്ള ഇടപാടുകൾ ശക്തിവേൽ നടത്തിയിരുന്നു. ഇന്ന് രാവിലെ വള്ളന്തപുരത്തെ വീട്ടിൽ നിന്ന് ശംഖുനഗറിലെ വെയർഹൗസിലേക്ക് വന്നപ്പോൾ പിന്നാലെയെത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു.

ആളുകൾ നോക്കിനിൽക്കെയാണ് അക്രമികൾ ഇദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തിയത്. അണ്ണാനഗർ പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

വാഹനവിൽപ്പനയുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്

Previous articleസോണിയ രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്ക്; നാളെ പത്രിക സമര്‍പ്പിക്കും
Next articleപൊതുജനാഭിപ്രായം