തെലങ്കാനയില്‍ മുഖ്യമന്ത്രിക്കായി ഇനി ട്രാഫിക് നിര്‍ത്തില്ല; അകമ്പടി വാഹനങ്ങള്‍ ഒമ്പതാക്കി കുറച്ചു

ഹൈദരാബാദ്: തെലങ്കാനയിലും ഹൈദരാബാദിലും മുഖ്യമന്ത്രി സഞ്ചരിക്കുമ്പോള്‍ ഇനി ട്രാഫിക് നിര്‍ത്തില്ല. സാധാരണ ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഒരുവിധത്തിലുള്ള അസൗകര്യവും ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഡി.ജി.പി.ക്ക് നിര്‍ദേശം നല്‍കി.

ബന്ധപ്പെട്ട ട്രാന്‍സ്‌പോര്‍ട്ട്, സെക്യൂരിറ്റി, പ്രോട്ടക്കോള്‍ ഉദ്യോഗസ്ഥര്‍ക്കുംവേണ്ട നിര്‍ദേശങ്ങള്‍ നല്‍കും. മുഖ്യമന്ത്രി അങ്ങോട്ടുമിങ്ങോട്ടും പ്രത്യേകിച്ച് ഹൈദരാബാദില്‍ സഞ്ചരിക്കുമ്പോള്‍ 10-15 മിനിറ്റ് വരെ ട്രാഫിക് തടസ്സപ്പെടാറുണ്ട്. ഇത് ട്രാഫിക് കുരുക്കുകള്‍ ഉണ്ടാകാന്‍ എപ്പോഴും ഇടവരുന്നു. കൂടാതെ അടിയന്തരമായി സഞ്ചരിക്കുന്നവര്‍ക്കും ഇത് പ്രശ്‌നമാകാറുണ്ട്. അതുകൊണ്ടാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഇങ്ങനെ ഒരു തീരുമാനം എടുത്തത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ‘സിറോ ട്രാഫിക് പ്രോട്ടക്കോള്‍’ നയമാണ് രേവന്ത് സ്വീകരിച്ചിരിക്കുന്നത്.

Previous articleസമരങ്ങളെ നേരിടുന്നതിൽ സർക്കാരിന് ഇരട്ടത്താപ്പ്, യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്ക് എതിരെ നടന്നത് കൊടിയ ആക്രമണം; പി.കെ കുഞ്ഞാലിക്കുട്ടി
Next articleകേന്ദ്രത്തില്‍ നിന്ന് വി മുരളീധരന്റെ തറവാട്ട് സ്വത്തല്ല ചോദിച്ചത്’: മന്ത്രി മുഹമ്മദ് റിയാസ്