പതാക വിവാദം; പ്രതികരിച്ച് ടി സിദ്ധീഖ്, ‘കൊടിയും ചിഹ്നവും നില നിർത്താനല്ല തെരഞ്ഞെടുപ്പ്, രാജ്യം നില നിർത്താൻ

കൽപ്പറ്റ: വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ​ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുസ്ലിം ലീ​ഗ് പതാക ഒഴിവാക്കിയ സംഭവത്തിൽ പ്രതികരണവുമായി ടി സിദ്ധീഖ് എംഎൽഎ. കൊടിയും ചിഹ്നവും നില നിർത്താനല്ല ഈ തെരഞ്ഞെടുപ്പെന്നും രാജ്യം നില നിർത്താനാണെന്നും ടി സിദ്ധീഖ് പറഞ്ഞു. അതിന്റെ ഗൗരവം സിപിഎമ്മിനില്ലെങ്കിൽ ഞങ്ങൾ യുഡിഎഫുകാർക്കുണ്ടെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ സിദ്ധീഖ് പ്രതികരിച്ചു. കെടി ജലീലുൾപ്പെടെ സംഭവത്തിൽ കോൺ​ഗ്രസിനെതിരെ രൂക്ഷവിമർശനവുമായി രം​ഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സിദ്ധീഖിന്റെ പ്രതികരണം.

നാഷണൽ ലീഗിന്റെയും, ജനതാ ദളിന്റെയും പച്ച നിറമുള്ള കൊടി ഇന്നലെ കൽപ്പറ്റയിൽ നടന്ന എൽഡിഎഫ് റാലിയിൽ ഇല്ല. എന്തേ ചുവപ്പ് മാത്രമുള്ള റാലിയായി? രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ കോൺഗ്രസിന്റേയും ലീഗിന്റേയും കൊടി കാണാത്തതിൽ ശ്രീ പിണറായി വിജയൻ മുതൽ ലോക്കൽ സഖാവ് വരെ ഇങ്ങനെ വെപ്രാളം കാണിക്കുന്നത് എന്തിനാണ്? ബിജെപിക്ക് ഉത്തരേന്ത്യയിൽ വർഗീയത അഴിച്ച് വിടാൻ ബിജെപി ഐ ടി സെല്ലിന് യുഡിഎഫ് സൗകര്യം ചെയ്തു കൊടുക്കാത്തതിൽ ബിജെപിയേക്കാൾ വെപ്രാളം സിപിഎമ്മിനും ഇടതുപക്ഷത്തിനും ഉണ്ടെങ്കിൽ അവർ തമ്മിലുള്ള അന്തർധാര പകൽ പോലെ വ്യക്തമാണ്.- ടി സിദ്ധീഖ് പറഞ്ഞു.

Previous articleചെമ്പല്ല ചെമ്പല്ല ഞങ്ങടെയോമന മുത്താണേ’; ഷാഫിക്കെതിരായ ‘ചെമ്പട’ മുദ്രാവാക്യത്തിന് മറുപടി
Next articleഞാന്‍ അഭിമാനിയായ ഹിന്ദു, ബീഫ് കഴിക്കാറില്ല’; കങ്കണ