തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ 17 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മുന്നേറ്റം. യു.ഡി.എഫ് 9 വാര്‍ഡുകളിലും എല്‍.ഡി.എഫ് 7 വാര്‍ഡുകളിലും ബി.ജെ.പി 1 വാര്‍ഡിലും വിജയിച്ചു. ഒന്‍പത് ജില്ലകളിലായി 2 ബ്ലോക്ക് പഞ്ചായത്ത്, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
എല്‍ഡിഎഫിന് മൂന്ന് സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായപ്പോള്‍ പുതുതായി മൂന്നെണ്ണം പിടിച്ചെടുക്കാനായി. യുഡിഎഫിന് മൂന്നെണ്ണം നഷ്ടമായപ്പോള്‍ രണ്ട് സീറ്റുകള്‍ പിടിച്ചെടുത്തു. സിപിഎമ്മില്‍ നിന്നാണ് ഒരു വാര്‍ഡ് ബിജെപി പിടിച്ചെടുത്തത്.”