രാഷ്ട്രീയമായി കൊമ്പുകോർക്കുന്നത് കണ്ടിട്ടുണ്ട്, പക്ഷെ വ്യക്തിപരമായി അച്ഛന് ഉമ്മൻചാണ്ടിയെ ഏറെ ഇഷ്ടമായിരുന്നു”: വിഎസിന്റെ മകൻ

നിയമസഭയിലും കോടതിയിലുമെല്ലാം അച്‌ഛൻ ഉമ്മൻചാണ്ടിയുമായി കൊമ്പുകോർക്കുന്നത് കണ്ടിട്ടുണ്ട്, പക്ഷെ അച്ഛന് അദ്ദേഹത്തെ ഇഷ്ടമായിരുന്നുവെന്ന് വിഎസിന്റെ മകൻ അരുൺ കുമാർ. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും രാഷ്ട്രീയ നേതാവായും വേറിട്ടു നിന്ന വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. അപൂർവമായി മാത്രമേ ഞാനദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുള്ളു
എന്നാൽ നിയമസഭയിലും കോടതിയിലുമെല്ലാം എന്റെ അച്‌ഛൻ അദ്ദേഹവുമായി കൊമ്പുകോർക്കുന്നത് കണ്ടിട്ടുണ്ട്. രാഷ്ട്രീയമായി വിയോജിക്കുമ്പോഴും വ്യക്തിപരമായി അച്‌ഛൻ ഉമ്മൻചാണ്ടിയെ അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നുവെന്ന് അരുൺകുമാർ ഫേസ്ബുക്കിലൂടെ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ നേരിട്ട് അനുശോചിക്കാനാവാത്തതിന്റെ വിഷമം അച്‌ഛനുള്ളതായി ഞാൻ മനസ്സിലാക്കുന്നുവെന്നും അരുൺകുമാർ ഫേസ്ബുക്കിൽ കുറിച്ചു.

അരുൺകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം.എൽ .എയുമായ ശ്രീ.ഉമ്മൻ ചാണ്ടി നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും രാഷ്ട്രീയ നേതാവായും വേറിട്ടു നിന്ന വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. അപൂർവമായി മാത്രമേ ഞാനദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുള്ളു. എന്നാൽ നിയമസഭയിലും കോടതിയിലുമെല്ലാം എന്റെ അച്‌ഛൻ അദ്ദേഹവുമായി കൊമ്പുകോർക്കുന്നത് കണ്ടിട്ടുണ്ട്. രാഷ്ട്രീയമായി വിയോജിക്കുമ്പോഴും വ്യക്തിപരമായി അച്‌ഛൻ ഉമ്മൻചാണ്ടിയെ അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ നേരിട്ട് അനുശോചിക്കാനാവാത്തതിന്റെ വിഷമം അച്‌ഛനുള്ളതായി ഞാൻ മനസ്സിലാക്കുന്നു.
ആദരാഞ്‌ജലികൾ.

Previous articleഎടവണ്ണ സദാചാര ആക്രമണ കേസ്; സിപിഐഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍
Next articleമകന്‍റെ ഫീസ് അടക്കാൻ സ്വന്തം ജീവൻ ത്യജിച്ച് അമ്മ; നഷ്ടപരിഹാരം പ്രതീക്ഷിച്ച് ബസിന് മുന്നിൽ ചാടി ദാരുണാന്ത്യം