തെലങ്കാനയിൽ പല മണ്ഡലങ്ങളിലും കോൺഗ്രസിന് വോട്ടുചെയ്യാൻ ഉവൈസി അണികൾക്ക്

ഹൈദരാബാദ്: തെലങ്കാനയിൽ ഇന്നു നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും ബി.ജെ.പിയെ തോൽപിക്കുന്നതിനായി കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് ഹൈദരാബാദ് എം.പിയും ഓൾ ഇന്ത്യ മജ്‍ലിസേ ഇത്തിഹാദുൽ മുസ്‍ലിമീൻ (എ.ഐ.എം.ഐ.എം) അധ്യക്ഷനുമായ അസദുദ്ദീൻ ഉവൈസി തന്റെ അണികൾക്ക് നിർദേശം നൽകി. ഖിൽവത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവേ ഉവൈസി ഇക്കാര്യം തുറന്നുപറഞ്ഞുവെന്ന് ‘ദ ന്യൂസ് മിനിറ്റ്’ റിപ്പോർട്ട് ചെയ്തു.ഭാരത രാഷ്ട്ര സമിതി (ബി.ആർ.എസ്) അധ്യക്ഷൻ കെ. ചന്ദ്രശേഖർ റാവുവിനെ പരാമർ​ശിച്ച ഉവൈസി, ഈ തെരഞ്ഞെടുപ്പ് നിങ്ങളെക്കുറിച്ചു​ള്ളതല്ലെന്നും മോദിയെ അധികാരത്തിൽനിന്ന് പുറത്താക്കാനുള്ളതാണെന്നും വിശദീകരിച്ചു. ‘നിങ്ങൾക്കത് മനസ്സിലാകുന്നില്ലെങ്കിൽ കാര്യങ്ങൾ ഞാൻ വ്യക്തമാക്കിത്തരാം. സെക്കന്തരാബാദിൽ തടിയനെയും (കോൺഗ്രസ് സ്ഥാനാർഥി ദാനം നാഗേന്ദ്ര) നിസാമാബാദിൽ നരച്ച മുടിയുള്ളവനെയും (കോൺഗ്രസ് സ്ഥാനാർഥി ജീവൻ റെഡ്ഡി) ചെവെല്ലയിൽ മെലിഞ്ഞവനെയും (ഡോ. രഞ്ജിത് റെഡ്ഡി) വിജയിപ്പിക്കുക. ഇപ്പറയുന്നത് നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ? മഹബൂബ്‌നഗർ, ചെവെല്ല, സെക്കന്തരാബാദ്, മൽകാജ്ഗിരി, കരിംനഗർ, നിസാമാബാദ്, ആദിലാബാദ് എന്നിവിടങ്ങളിലെ ജനങ്ങളും മജ്‍ലിസ് അണികളും ബി.ജെ.പിയുടെ പരാജയത്തിനായി വോട്ട് ചെയ്യണം’ -ഉവൈസി വിശദീകരിച്ചു

Previous articleഅമർത്തിയത് സൈക്കിൾ വോട്ട് പോയത് താമരയ്ക്ക്’: UPയിലെ EVMൽ കൃത്രിമം നടന്നെന്ന് വോട്ടർ
Next articleകോണ്‍ഗ്രസ് ഭരണഘടനക്ക് അപകടം വരുത്തുന്ന നീക്കങ്ങളൊന്നും സമ്മതിക്കില്ല; പ്രിയങ്ക ഗാന്ധി