രാഹുൽ മാംങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച യുവതി ബിജെപി പ്രവർത്തക: തെളിവുകൾ പുറത്ത്

by 24newsnet desk

ഹുൽ മാംങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച യുവതി ബിജെപി പ്രവർത്തകയാണെന്ന് പുറത്തുവരുന്നു. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ യുവതി നൽകിയ വെളിപ്പെടുത്തലിന്മേൽ വലിയ വിവാദങ്ങളാണ് ഉയർന്നത്.

ആരോപണത്തിന്റെ സമയവും രാഷ്ട്രീയ പശ്ചാത്തലവും ശ്രദ്ധയിൽപ്പെടുത്തി യു.ഡി.എഫ് നേതാക്കൾ ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി. ബിജെപിയുടെ ആഭ്യന്തര വൃത്തങ്ങളിലൂടെ യുവതി നേരത്തെ പല സംഘടനാ പരിപാടികളിലും സജീവമായിരുന്നതായി സ്ഥിരീകരിക്കുന്ന വിവരങ്ങളും പുറത്തുവന്നു.

സംഭവത്തെക്കുറിച്ച് രാഹുൽ മാംങ്കൂട്ടത്തിൽ ശക്തമായ പ്രതികരണം നടത്തിയിട്ടുണ്ട്. “തെറ്റായ ആരോപണങ്ങളിലൂടെ തന്റെ രാഷ്ട്രീയ മുന്നേറ്റം തടയാനുള്ള ശ്രമമാണിത്” എന്നാണ് അദ്ദേഹത്തിന്റെ മറുപടി.

യുവതി ബിജെപി പ്രവർത്തകയാണെന്നത്തിനുള്ള തെളിവുകൾ

ബിജെപി നേതാക്കളായ ശോഭാ സുരേന്ദ്രൻ, കെ സുരേന്ദ്രൻ എന്നിവർക്കൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല ബിജെപി അനുകൂല പോസ്റ്റുകളും പ്രചരിപ്പിക്കുന്നുണ്ട്

24newsnet is malayalam online newsportal and entertinement website.

 

About Us: we are the best online newsportal website based on kerala state in india.

contact us: email:24newsnetinfo@gmail.com