Home » സംസ്ഥാന മന്ത്രിസഭയില്‍ പട്ടികജാതി മന്ത്രി ഇല്ല; തിരഞ്ഞെടുപ്പ് അവസാന ലാപ്പില്‍ വിഷയം ഉന്നയിച്ച് കോണ്‍ഗ്രസ്

സംസ്ഥാന മന്ത്രിസഭയില്‍ പട്ടികജാതി മന്ത്രി ഇല്ല; തിരഞ്ഞെടുപ്പ് അവസാന ലാപ്പില്‍ വിഷയം ഉന്നയിച്ച് കോണ്‍ഗ്രസ്

by 24newsnet desk

ചേലക്കര: ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കും വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളുടെ പ്രചരണം ഇന്ന് അവസാനിച്ചു. കൊട്ടിക്കലാശത്തിന് മുമ്പ് പുതിയൊരു വിഷയം ഉന്നയിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. സംസ്ഥാന മന്ത്രിസഭയില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നൊരു മന്ത്രിയില്ല എന്നതാണ് യുഡിഎഫ് ഉന്നയിച്ചത്.സംസ്ഥാനം രൂപംകൊണ്ടതിന് ശേഷം വന്ന മന്ത്രിസഭകളിലെല്ലാം പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ഒരു മന്ത്രി ഉണ്ടായിരുന്നു. ഇപ്പോഴത്തെ മന്ത്രിസഭയില്‍ ഇല്ല. ഇത് പ്രാതിനിധ്യ രാഷ്ട്രീയത്തെ ഇല്ലാതാക്കുന്നതാണ്. പുതിയൊരു ശീലം ഉണ്ടാക്കുകയാണെന്നും കോണ്‍ഗ്രസ് ഉന്നയിക്കുന്നു. മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ് ഇക്കാര്യം ചേലക്കര മണ്ഡലത്തില്‍ ഉന്നയിച്ചത്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ പട്ടിക ജാതി വിഭാഗത്തില്‍ നിന്നും പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നും മന്ത്രി ഉണ്ടായിരുന്നുവെന്നും കോണ്‍ഗ്രസ് പറയുന്നുവി ഗോവിന്ദന്‍ മന്ത്രിസഭയില്‍ അവഗണിച്ചുവെന്ന് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു. ജാതീയമായി വേര്‍തിരിക്കുന്നുവെന്ന ഗോവിന്ദന്റെ പ്രസ്താവന ബി ആര്‍ അംബേദ്ക്കറെ അവഹേളിക്കുന്നതാണെന്നും കെ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്ത ദേവസ്വം വകുപ്പ് ഒ ആര്‍ കേളുവിന് നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.നിരവധി പട്ടികജാതി സങ്കേതങ്ങളുള്ള ചേലക്കരയില്‍ വിഷയം നിശബ്ദ പ്രചരണം നടക്കുന്ന ചൊവ്വാഴ്ചയും സജീവമായി ഉന്നയിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എക്കാലത്തും സിപിഐഎമ്മിനോടൊപ്പം അണിനിരന്നിട്ടുള്ള ഈ പട്ടികജാതി സങ്കേതങ്ങളില്‍ വിഷയം ഏശാതിരിക്കാനുള്ള ശ്രമങ്ങളിലാണ് സിപിഐഎം.

24newsnet is malayalam online newsportal and entertinement website.

 

About Us: we are the best online newsportal website based on kerala state in india.

contact us: email:24newsnetinfo@gmail.com