കണ്ണൂർ: മാടായി കോളേജിൽ നിയമനം നൽകാനായി ബന്ധുവായ സിപിഎം പ്രവർത്തകനിൽ നിന്നും കോഴ വാങ്ങിയെന്ന വിവാദത്തിൽ എം കെ രാഘവൻ എംപിക്കെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസുകാർ. സ്വന്തം പാർട്ടിയെ വിറ്റ് കാശാക്കുകയാണെന്നും വീട്ടിൽ കയറി തല്ലുമെന്നുമുള്ള മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ പ്രതിഷേധം നടത്തി. വൈകിട്ട് കുഞ്ഞിമംഗലത്തെ എംകെ രാഘവന്റെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. വീടിന് മുന്നിലെത്തിയ പ്രവർത്തകർ എംപിയുടെ കോലം കത്തിച്ചു. രാഘവന്റെ നാട്ടിലെ കോൺഗ്രസ് കമ്മിറ്റിയിൽ നിന്നും കൂട്ടരാജി വച്ച പ്രവർത്തകരും പരസ്യപ്രതിഷേധം നടത്തുന്നുണ്ട്.എം കെ രാഘവൻ പറയുന്നത് കള്ളമാണെന്നും ഇന്റർവ്യൂവിന്റെ പേരിൽ 10 ലക്ഷവും ജോലി ലഭിച്ചാൽ വീണ്ടും 5 ലക്ഷം രൂപയും വാങ്ങിയാണ് മാടായി കോളേജിൽ നിയമനം നടക്കുന്നതെന്നും ടി വി നിധീഷ് ആരോപിച്ചിരുന്നു.
‘പാർട്ടിയെ വിറ്റ് കാശാക്കുന്നു, വീട്ടിൽ കയറി തല്ലും’; കോഴ വിവാദത്തിൽ എം കെ രാഘവനെതിരെ പ്രതിഷേധം ശക്തം
85