‘വർഗീയതയ്ക്ക് മാന്യത കല്പിച്ചു, വോട്ടിന് വേണ്ടി കോൺ​ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായി’; മുഖ്യമന്ത്രി

by 24newsnet desk

കോഴിക്കോട്: ബിജെപിയുടെ നിലപാടുകളുമായി കോൺഗ്രസും സമരസപ്പെടുന്നുവെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തോൽവികളിൽ നിന്ന് കോൺ​ഗ്രസ് പാഠം പഠിക്കുന്നില്ല. വർ​ഗീയതയ്ക്ക് മാന്യത കൽപ്പിച്ചു നൽകി. നാല് വോട്ടിന് വേണ്ടി കോൺ​ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.മുസ്‌ലിം ലീഗിനെ നിയന്ത്രിക്കുന്ന നിലയിലേക്ക് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും എത്തിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതയെ ഒരുപോലെ എതിർക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്?. പാലക്കാട്ടെ യുഡിഎഫിൻ്റെ വിജയം ആഘോഷിച്ചത് എസ്ഡിപിഐ ആണ്. വിജയത്തിൻ്റെ നേരവകാശി എസ്ഡിപിഐ എന്ന് അവർ പറയുന്നു. വർഗീയതയെ വിട്ടുവീഴ്ചയില്ലാതെ നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്ര സർക്കാരിനേയും മുഖ്യമന്ത്രി വിമർശിച്ചു. മണിപ്പൂരിൽ വംശഹത്യ നടന്നപ്പോൾ കേന്ദ്ര സർക്കാറിൻ്റെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായില്ല. വംശഹത്യ നടക്കട്ടെ എന്ന നിലപാട് ആണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. പൗരത്വം നൽകുന്ന കാര്യത്തിൽ വിവേചനം കാട്ടി. അതിലും മതം ഘടകമായി.

ഭരണഘടന മുന്നോട്ട് വെക്കുന്നത് വിശാലമായ കാഴ്ചപ്പാടാണ്. ഏത് മതത്തിലും വിശ്വസിക്കാനുള്ള അവകാശം പൗരന്മാർക്ക് ഉണ്ട്. ഭരണഘടനയ്ക്ക് പോറലേൽക്കുന്ന നിലപാട് സംഘപരിവാർ സ്വീകരിച്ചു. ജമാഅത്തെ ഇസ്ലാമിയും മത വാദം ഉയർത്തുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

24newsnet is malayalam online newsportal and entertinement website.

 

About Us: we are the best online newsportal website based on kerala state in india.

contact us: email:24newsnetinfo@gmail.com