Home » ‘സമസ്തയുടെ എല്ലാ മേഖലയില്‍ നിന്നും മാറ്റണം’; ഉമര്‍ ഫൈസിക്കെതിരെ സമസ്തയിലെ ലീഗ് അനുകൂലികളുടെ പ്രമേയം

‘സമസ്തയുടെ എല്ലാ മേഖലയില്‍ നിന്നും മാറ്റണം’; ഉമര്‍ ഫൈസിക്കെതിരെ സമസ്തയിലെ ലീഗ് അനുകൂലികളുടെ പ്രമേയം

by 24newsnet desk

കോഴിക്കോട്: ഉമര്‍ ഫൈസി മുക്കത്തിനെതിരെ സമസ്തയിലെ ലീഗ് അനുകൂലികളുടെ ആദര്‍ശ സമ്മേളനത്തില്‍ പ്രമേയം. ഉമര്‍ ഫൈസിയെ സമസ്ത മുശാവറ അംഗത്വത്തില്‍ നിന്ന് നീക്കണമെന്ന് പ്രമേയത്തില്‍ പറയുന്നു. സമസ്തയുമായി ബന്ധപ്പെട്ട എല്ലാ മേഖലയില്‍ നിന്നും ഉമര്‍ ഫൈസിയെ നീക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.കോഴിക്കോട് ചേര്‍ന്ന ആദര്‍ശ സംരക്ഷണ സംഗമത്തില്‍ ലീഗ് നേതാവ് അബ്ദുറഹ്‌മാന്‍ കല്ലായി ആണ് പ്രമേയം അവതരിപ്പിച്ചത്. സുപ്രഭാതം പത്രത്തിന്റെ നയ വ്യതിയാനങ്ങള്‍ക്കെതിരെയും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്. സുപ്രഭാതം പത്രത്തിന്റെ പോളിസിക്ക് വിരുദ്ധമായാണ് ചില വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതെന്ന് പ്രമേയം കുറ്റപ്പെടുത്തി.സമസ്ത നേതൃത്വത്തിന് സുപ്രഭാതത്തെ തള്ളിപ്പറയേണ്ട അവസ്ഥയുണ്ടായെന്നും പ്രമേയം ചൂണ്ടിക്കാട്ടി. പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ തലേദിവസം വന്ന പരസ്യം പത്രത്തെ സ്‌നേഹിക്കുന്നവരെ പ്രതിസന്ധിയിലാക്കി. വിഭാഗീയത ഉണ്ടാക്കുന്നവരെ മാറ്റിനിര്‍ത്തി പത്രത്തെ സ്ഥാപിത ലക്ഷ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. എസ്‌വൈഎസ് നേതാക്കളായ അബ്ദുസമദ് പൂക്കോട്ടൂര്‍, ഓണപ്പിള്ളി മുഹമ്മദ് ഫൈസി, എം സി മായിന്‍ ഹാജി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം ചേർന്നത്.

24newsnet is malayalam online newsportal and entertinement website.

 

About Us: we are the best online newsportal website based on kerala state in india.

contact us: email:24newsnetinfo@gmail.com