Home » ഇന്ത്യൻ ഓഹരി വിപണിക്ക് എന്താണ് പറ്റിയത് ?; തുടർച്ചയായ തകർച്ചയ്ക്ക് കാരണമെന്ത് ?

ഇന്ത്യൻ ഓഹരി വിപണിക്ക് എന്താണ് പറ്റിയത് ?; തുടർച്ചയായ തകർച്ചയ്ക്ക് കാരണമെന്ത് ?

by 24newsnet desk

നിക്ഷേപകരെ ആശങ്കയിൽ ആഴ്ത്തികൊണ്ട് കഴിഞ്ഞ ഏതാനും ദിവസമായി സ്‌റ്റോക്ക് മാർക്കറ്റിൽ തുടർച്ചയായി ഇടിവുകൾ നേരിടുകയാണ്. പ്രതീക്ഷകൾക്ക് വിപരീതമായി സെൻസെക്‌സും നിഫ്റ്റിയും ഒരേപോലെ തകരുകയാണ്. എന്താണ് ഇന്ത്യൻ ഓഹരി വിപണിക്ക് സംഭവിക്കുന്നത്. ആഭ്യന്തര രംഗത്തെയും അന്താരാഷ്ട്ര രംഗത്തെയും വിവിധ മാറ്റങ്ങളാണ് ഓഹരിവിപണിയിലെ ഈ തകർച്ചകൾക്ക് കാരണം.അമേരിക്കൻ തിരഞ്ഞെടുപ്പും, പലിശ നിരക്കും

അമേരിക്കയിൽ ട്രംപ് വീണ്ടും പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ ക്രിപ്‌റ്റോ കറൻസിയുടെ ഡിമാന്റ് പതിമടങ്ങായി വർധിച്ചു. നിക്ഷേപകർ ഓഹരി വിപണിയിൽ നിന്ന് ക്രിപ്‌റ്റോ മാർക്കറ്റിലേക്ക് നിക്ഷേപം മാറ്റുന്നതിന് ഇത് കാരണമായി. ബിറ്റ്‌കോയിൻ അതിന്റെ സർവകാല റെക്കോർഡിലാണ് നിലവിൽ നിൽക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ബിറ്റ്‌കോയിന് 90,000 ഡോളർ ആയി മാറിയിരുന്നു. ഇതിന് പുറമെ യുഎസ് ഫെഡറൽ റിസർവ് പ്രഖ്യാപിച്ച ഉയർന്ന പലിശ നിരക്ക് ഡോളറിൽ നിക്ഷേപിക്കുന്നതിന് ആളുകളെ ആകർഷിക്കുന്നുണ്ട്.ഇന്ത്യൻ ഇക്വിറ്റി ഷെയറുകളിൽ നിന്നുള്ള മൂലധന പിൻവലിക്കലിന് ഇത് കാരണമായി. ഇത് ഇന്ത്യൻ ഓഹരി വിപണിയെ സ്വാധീനിച്ചു.ചൈനയുടെ സാമ്പത്തിക പരിഷ്‌കരണം

ചൈനീസ് സാമ്പത്തിക രംഗം ഉത്തേജിപ്പിക്കുന്നതിനായി ചൈന പ്രഖ്യാപിച്ച പുതിയ സാമ്പതിക്ക പാക്കേജുകൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിച്ച വിദേശ നിക്ഷേപകരെ ആകർഷിക്കുകയും ചൈനവീസ് ഓഹരികളിൽ നിക്ഷേപത്തിന് കാരണമാവുകയും ചെയ്തു. പ്രാദേശിക സർക്കാരുകളുടെ സാമ്പത്തിക ബാധ്യതകൾ എഴുതി തള്ളുന്നതടക്കമുള്ള നീക്കങ്ങളാണ് ചൈന സ്വീകരിച്ചിരിക്കുന്നത്.

24newsnet is malayalam online newsportal and entertinement website.

 

About Us: we are the best online newsportal website based on kerala state in india.

contact us: email:24newsnetinfo@gmail.com