50കാരനായ സ്വന്തം പിതാവിനെ 24കാരി വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്. ഈ വിവാഹത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങിലാണ് തങ്ങള്‍ വിവാഹിതരായതെന്ന് യുവതി പറഞ്ഞു.
’’ ഇദ്ദേഹം എന്റെ അച്ഛനാണ്. ഇദ്ദേഹത്തെ വിവാഹം കഴിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്,’’ എന്നാണ് യുവതി വീഡിയോയില്‍ പറയുന്നത്. തൊട്ടടുത്ത നിന്ന പിതാവ് ഇക്കാര്യം സ്ഥിരീകരിച്ചു. തന്റെ മകളാണിതെന്നും ഇയാള്‍ പറഞ്ഞു. ഇതില്‍ എന്താണ് തെറ്റെന്നും ഇയാള്‍ ചോദിക്കുന്നുണ്ട്.
ഇങ്ങനെയൊരു വിവാഹം കഴിച്ചതില്‍ നാണമില്ലേയെന്ന് ചിലര്‍ ഇയാളോട് ചോദിക്കുന്നതും വീഡിയോയില്‍ കാണാം.’’ ഏത് കാലത്താണ് താങ്കള്‍ ജീവിക്കുന്നത്? ഇതില്‍ ഇത്ര ലജ്ജിക്കാന്‍ എന്താണുള്ളത്?,’’എന്നായിരുന്നു പിതാവിന്റെ മറുപടി.