Home » ട്രംപ് പ്രസിഡന്റായി, കോളടിച്ചത് ഇലോണ്‍ മസ്‌കിന്! ഒറ്റരാത്രി കൊണ്ട് കൂടിയത് 2.23 ലക്ഷം കോടിയുടെ സമ്പത്ത്

ട്രംപ് പ്രസിഡന്റായി, കോളടിച്ചത് ഇലോണ്‍ മസ്‌കിന്! ഒറ്റരാത്രി കൊണ്ട് കൂടിയത് 2.23 ലക്ഷം കോടിയുടെ സമ്പത്ത്

by 24newsnet desk

അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഡൊണാള്‍ഡ് ട്രംപാണെങ്കിലും കോളടിച്ചത് ഇലോണ്‍ മസ്‌കിന്. സ്‌പേസ് എക്‌സ് സ്ഥാപകനും ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനുമായ മസ്‌ക് ട്രംപിന്റെ കടുത്ത അനുയായി കൂടിയാണ്. ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മസ്‌കിന്റെ സമ്പാദ്യം 26.5 ബില്യന്‍ ഡോളര്‍ ഉയര്‍ന്നു (ഏകദേശം 2.23 ലക്ഷം കോടി രൂപ). ബ്ലൂംബെര്‍ഗ് ബില്യനേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം 290 ബില്യന്‍ ഡോളറാണ് മസ്‌കിന്റെ നിലവിലെ സമ്പാദ്യം (ഏകദേശം 24.46 ലക്ഷം കോടി രൂപ). 119 ബില്യന്‍ ഡോളര്‍ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംഭാവന ചെയ്ത മസ്‌ക് തന്റെ ഉടമസ്ഥതയിലുള്ള സാമൂഹ്യ മാധ്യമമായ എക്‌സിലൂടെ അദ്ദേഹത്തെ കയ്യയച്ച് സഹായിക്കുകയും ചെയ്തിരുന്നു.അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ ഇലോണ്‍ മസ്‌കിന്റെ കമ്പനികളുടെ ഓഹരികള്‍ കുതിച്ചുയര്‍ന്നതാണ് ആസ്തി കൂടാന്‍ കാരണം. അമേരിക്കന്‍ ഓഹരി വിപണിയായ നാസ്ഡാകില്‍ ടെസ്‌ലയുടെ ഓഹരികള്‍ 14.75 ശതമാനം കയറി 288.53 ഡോളര്‍ എന്ന നിലയിലെത്തി. ട്രംപ് ഭരണത്തിന് കീഴില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ സബ്‌സിഡിയും ഇളവുകളും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് വിപണി. ചൈനയില്‍ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അമിത നികുതി ചുമത്തുമെന്നും ട്രംപ് അറിയിച്ചിരുന്നു. അതേസമയം, ടെസ്‌ലയുടെ ഓഹരി വില കയറിയപ്പോള്‍ മറ്റ് ഇലക്ട്രിക് കമ്പനികളുടെ ഓഹരി കുത്തനെയിടിഞ്ഞു. ഇവി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിവിയന്‍ (Rivian) 8 ശതമാനവും ലൂസിഡ് ഗ്രൂപ്പ് 4 ശതമാനവും ചൈനീസ് കമ്പനിയായ എന്‍.ഐ.ഒ 5.3 ശതമാനവും ഇടിഞ്ഞു.

24newsnet is malayalam online newsportal and entertinement website.

 

About Us: we are the best online newsportal website based on kerala state in india.

contact us: email:24newsnetinfo@gmail.com