പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ കോൺഗ്രസിലേക്ക് പോയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. നമ്മുടെ വോട്ട് നമുക്ക് കിട്ടിയിട്ടുണ്ട്. മുഴുവൻ ഫലവും വരട്ടെ. യു ഡി എഫ് സ്ഥാനാർഥിക്ക് നല്ല ലീഡാണ് ഇപ്പോൾ. ബി ജെ പിയുടെ വോട്ട് എവിടെ പോയെന്നും ഇ പി ജയരാജൻ വിമർശിച്ചു.എന്നാൽ പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ജയിച്ചാൽ അത് ലോകാത്ഭുതമെന്ന് എ കെ ബാലൻ പറഞ്ഞു. ഇപ്പോൾ അത്ഭുതമൊന്നും സംഭവിക്കുന്നില്ലല്ലോയെന്നും എ കെ ബാലന്‍ ചോദിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്നല്ലേ യുഡിഎഫ് പറഞ്ഞത്. 52 വർഷം ഉമ്മൻ ചാണ്ടി കൈവശം വെച്ച മണ്ഡലമല്ലേ, അതുണ്ടാകുമോയെന്ന് നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പുതുപ്പള്ളി മണ്ഡലത്തിലെ ഉമ്മന്‍ചാണ്ടിയുടെ എക്കാലത്തെയും റെക്കോഡ് ഭൂരിപക്ഷവും മറികടന്ന് ചാണ്ടി ഉമ്മന്‍. വോട്ടെണ്ണല്‍ എട്ടാം റൗണ്ട് പിന്നിട്ടപ്പോള്‍ 37000 വോട്ടിന്‍റെ ലീഡാണ് ചാണ്ടിക്ക് ലഭിച്ചത്. പുതുപ്പള്ളിയില്‍ നിന്നും ഉമ്മന്‍ ചാണ്ടിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുന്നത് 2011 ലായിരുന്നു. പത്താമങ്കത്തില്‍ സിപിഐഎം സ്ഥാനാർഥി സുജ സൂസന്‍ ജോർജിനെതിരെ 33,225 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഉമ്മന്‍ചാണ്ടി ജയിച്ചത്.
ആദ്യ റൗണ്ടില്‍ തന്നെ ഉമ്മന്‍ചാണ്ടിക്ക് 2021ല്‍ അയര്‍കുന്നത്ത് ലഭിച്ച ലീഡ് ചാണ്ടി മറികടന്നിരുന്നു. 1293 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ഉമ്മനുണ്ടായിരുന്നത്. തുടര്‍ന്ന് പിതാവിന്‍റെ ആ വര്‍ഷത്തെ ഭൂരിപക്ഷത്തിനും മുകളിലെത്തി ചാണ്ടിയുടെ ഭൂരിപക്ഷം. 2021ല്‍ 9,044 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി ജയിച്ചത്.