ആർഎസ്എസിനും കാസയ്ക്കുമെതിരെ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല: കെ എം ഷാജി

by 24newsnet desk

കോഴിക്കോട്: ആർഎസ്എസിനും കാസയ്ക്കുമെതിരെ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ എം ഷാജി. അജ്മാൻ കെഎംസിസി നടത്തിയ പരിപാടിയിലായിരുന്നു ഷാജിയുടെ വിമർശനം. ക്രിസ്ത്യൻ സമൂഹത്തെ ആർഎസ്എസിന്റെ ആലയിൽ കെട്ടാൻ ​ശ്രമിക്കുന്ന കാസയുടെയും ഹിന്ദുസമൂഹത്തെ വർഗീയവൽക്കരിക്കുന്ന ആർഎസ്എസിന്റെയും നടപടിയിൽ മുഖ്യമന്ത്രിക്കും സിപിഐഎമ്മിനും ആശങ്കയില്ലാത്തത് എന്തുകൊണ്ടാണെന്ന് ലീഗ് നേതാവ് ചോദിച്ചു.ജമാഅത്തെ ഇസ്‍ലാമിയുമായും എസ്ഡിപിഐയുമായും ലീഗ് സൂക്ഷ്മത പാലിക്കണമെന്നാണ് പിണറായി വിജയൻ പറയുന്നത്. ലീഗ് മാത്രം സൂക്ഷ്മത പാലിച്ചാൽ മതിയോ, ഇത് മുസ്‍ലിങ്ങളുടെ മാത്രം പ്രശ്നമാണോ? കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തെ ആർഎസ്എസിന്റെ ആലയിൽ കെട്ടാൻ ​ശ്രമിക്കുന്ന തെമ്മാടിക്കൂട്ടമാണ് കാസ. ആ കാസയെടു​ക്കുന്ന പണിശ്രദ്ധിക്കണമെന്ന് എന്തുകൊണ്ടാണ് കേരളത്തിലെ ക്രിസ്ത്യാനികൾക്ക് പിണറായി വിജയൻ ഉപദേശം കൊടുക്കാത്തതെന്നും കെ എം ഷാജി ചോദിച്ചു.കേരള കോൺഗ്രസ് നേതാക്കന്മാരോട് കാസയെക്കാണുന്നില്ലേ, എന്താണ് സൂക്ഷിക്കാത്തത് എന്ന് വിളിച്ചുപറയാത്തത് എന്തുകൊണ്ടാണ്? സംഘപരിവാർ മെനക്കെട്ട് പണിയെടുത്ത് കേരളത്തിലെ ഹിന്ദുസമൂഹത്തെ ആർഎസ്എസിന്റെ ആലയിൽ കെട്ടാൻ ശ്രമിക്കുമ്പോൾ എന്താണ് ഇവിടുത്തെ സിപിഐഎമ്മുകാരന് ആശങ്കയില്ലാത്തതെന്നും അദ്ദേഹം ചോദിച്ചു. വയനാട് ഉപതിരത്തെടുപ്പിൽ 174 ബൂത്തിൽ ബിജെപി രണ്ടാം സ്ഥാനത്താണ്. അതിലൊന്നും പിണറായിക്ക് വിജയന് ആശങ്കയി​ല്ലേയെന്നും ഷാജി ചോദിച്ചു.

24newsnet is malayalam online newsportal and entertinement website.

 

About Us: we are the best online newsportal website based on kerala state in india.

contact us: email:24newsnetinfo@gmail.com