കര്‍ഷകര്‍ ജീവനൊടുക്കുന്നതിന് പിന്നില്‍ ലളിതമായ കാരണങ്ങള്‍; ഇ പി ജയരാജന്‍

കണ്ണൂര്‍: കര്‍ഷകര്‍ ജീവനൊടുക്കുന്നതിന് പിന്നില്‍ ലളിതമായ കാരണങ്ങളാണെന്നാണ് തങ്ങളുടെ നിരീക്ഷണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഒരു കര്‍ഷകനും പെന്‍ഷന്‍ കിട്ടാത്തതുകൊണ്ട് മരിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരോടുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു.

കാട്ടാന ശല്യം മൂലം ആത്മഹത്യ ചെയ്യേണ്ടതുണ്ടോ എന്നും ജയരാജന്‍ ചോദിച്ചു. എത്രയോ പ്രദേശങ്ങളില്‍ ആന ഇറങ്ങുന്നുണ്ട്. ശബരിമല സീസണില്‍ ആന അവിടെയും ഇറങ്ങി പ്രശ്‌നം ഉണ്ടാക്കാറുണ്ടെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Previous articleമറിയക്കുട്ടിയെ കാണാന്‍ സുരേഷ് ഗോപിയെത്തി; എംപി പെൻഷനിൽ നിന്ന് പ്രതിമാസം 1000 രൂപ നല്‍കും
Next articleമാധ്യമപ്രവർത്തകർക്ക് ബസിനകം പരിശോധിക്കാം’; നവകേരള ബസിലെ ആർഭാടം കണ്ടെത്താൻ ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി